We are socially committed

As a social organization, through a concerted effort, we continue to make significant contributions to provide timely assistance to poor and downtrodden people.​

  • image

    പ്ലാസ്റ്റിക് ഫ്രീ പെരിയാർ

    image
    Jan 24, 2023

    ഇടുക്കി ജില്ലയിലെ പെരിയാർ ടൈഗർ റിസേർവിന്റെ അതിർത്തിയായ സുന്ദര മലയിൽ നിന്നാരംഭിച്ച്, ഇടുക്കി ജില്ലയിലൂടെ കടന്ന് 244 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അറബിക്കടലിലും വേമ്പനാട്ട് കായലിലും ചെന്നവസാനിക്കുന്ന പെരിയാർ നദി ലക്ഷോപലക്ഷം ജീവനുകൾക്ക് ദാഹജലം നൽകുകയും ഇടുക്കി അടക്കമുള്ള വൈദ്യുതി പദ്ധതികളിലൂടെ കേരളത്തിന് വെളിച്ചം നൽകുകയും ചെയ്യുന്ന അതീവ പ്രാധാന്യമുള്ള നദിയാണ്. ആ നദിയിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് കെമിക്കൽ മാലിന്യ നിക്ഷേപത്തിന്റെ ഫലമായി ജൈവ വൈവിധ്യം നശിക്കുകയും പ്രളയം പോലുള്ള വലിയ നാശനഷ്ടങ്ങൾക്കിടയാക്കുകയും ചെയുന്നു. പ്ലാസ്റ്റിക് ഫ്രീ പെരിയാർ എന്ന പ്രോജെക്ടിലൂടെ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന വോളണ്ടിയർമാർ ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും പെരിയാർ നദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിയെടുത്തു റീസൈക്ലിങ് കേന്ദ്രങ്ങളിലെത്തിക്കുന്നു..

  • image

    അറിവ് പകരാൻ ആശ്രയമാകാം

    image
    Jan 24, 2023

    സാമ്പത്തിക പരാധീനതകൾ മൂലം വിദ്യാഭ്യാസം തടസപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ്, അറിവ്നേടാൻ ആശ്രയമാകാം എന്ന പദ്ധതിയുടെ ലക്‌ഷ്യം.ഈ പദ്ധതിയിലൂടെ എല്ലാ അദ്ധ്യയന വർഷവും അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയും ഈ പദ്ധതിയിൽ നൽകാറുണ്ട്. കോവിഡ്19 വ്യാപനം മൂലമുണ്ടായ ലോക്ക്ഡൗണിനെ തുടർന്ന് സ്കൂളുകൾ തുറക്കാനാകാതെ വന്ന സാഹചര്യത്തിൽ കേരള സർക്കാർ വിക്ടേഴ്‌സ് ടെലിവിഷൻ ചാനലിലൂടെ ക്ലാസുകൾ സംപ്രേക്ഷണം ആരംഭിക്കുകയും എന്നാൽ ടെലിവിഷൻ ഇല്ലാത്തതു മൂലം ക്‌ളാസ്സുകളിൽ പങ്കെടുക്കാനാകാതെ വന്ന ഇടുക്കി ജില്ലയിലെ പന്ത്രണ്ട് സ്കൂളുകളിലെ 8 ഭിന്ന ശേഷിക്കാരടക്കം 35 കുട്ടികൾക്ക് ടെലിവിഷനുകൾ നൽകി അവരുടെ പഠനം സാദ്ധ്യമാക്കി. വിദേശ മലയാളികളടക്കമുള്ള വിവിധ സുമനസ്സുകളുടെ സഹായമാണ് ഈ പദ്ധതി സഫലമാകാൻ ഇടയാക്കിയത്.

  • image

    തൊഴിൽ നേടാൻ തുണയേകാം

    image
    Jan 24, 2023

    വിദേശ രാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്ത് നമ്മുടെ നാടിനെ സമൃദ്ധിയിലേക്ക് നയിച്ചത് വിദേശ മലയാളികളാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ടും തൊഴിൽ ഉപേക്ഷിച്ചും നാട്ടിലേക്ക് വരുന്ന വിദേശ മലയാളികൾക്ക് നാട്ടിൽ തൊഴിൽ കണ്ടുപിടിക്കാൻ സഹായമാകുക എന്നതാണ് തൊഴിൽ നേടാൻ തുണയേകാം എന്ന പദ്ധതിയുടെ ലക്‌ഷ്യം. വിവിധ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന വോളണ്ടിയർമാർ ശേഖരിക്കുകയും ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ ഫേസ്ബുക്ക് പേജിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

  • image

    ഫോക് റെസ്ക്യൂ ടീം

    image
    Jan 24, 2023

    2018 മുതൽ നമ്മുടെ നാട് പ്രളയക്കെടുതികളെ നേരിട്ടപ്പോൾ മുതൽ അടിയന്തിര ഘട്ടങ്ങളിൽ മണ്ണ് നീക്കം ചെയ്യുക, വെളളം കയറിയ വീടുകൾ ശുചീകരിക്കുക, വഴിപാലം തുടങ്ങിയവ ഉപയോഗപ്രദമാക്കിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച fok റെസ്ക്യൂ ടീം ന് വിവിധ മേഖലകളിൽ നിന്നുള്ള മുന്നൂറോളം വോളൻ്റിയർമാരുണ്ട്.

  • image

    ഓൺലൈൻ കാർഷിക വിപണി

    image
    Jan 24, 2023

    നമ്മുടെ നാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഓൺലൈനിലൂടെ പ്രചാരണം നൽകി ഉപഭോക്താക്കൾക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങുന്നതിന് അവസരമൊരുക്കുന്നു. കർഷകർക്ക് ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ 9048812123 എന്ന വാട്സ്ആപ് നമ്പറിലേക്ക് ഉത്പന്നങ്ങളുടെ വിവരങ്ങളും ഫോട്ടോയും അയക്കാവുന്നതാണ്.

  • image

    പനിക്കുന്ന ഭൂമിക്ക് മരത്തിൻ്റെ കുടയേകാം

    image
    Jan 24, 2023

    കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന നാശനഷ്ടങ്ങൾ സമൂഹത്തിനു ബോദ്ധ്യമാക്കുകയും അതിനു ഏക പ്രതിവിധി മരമാണ് എന്ന ബോദ്ധ്യം ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.ബോധവൽക്കരണ കാമ്പയിനുകൾ ഫലവൃക്ഷത്തൈ വിതരണം ഫലവൃക്ഷത്തൈ നടീൽ, മരം സംരക്ഷിക്കുന്നവർക്ക് ആദരവ് നൽകൽ എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നു.

  • image

    പൊളിസ്ഥലം ഇടുക്കി -ടൂറിസം & സിനിമ ലൊക്കേഷൻ പ്രൊമോഷൻ

    image
    Jan 24, 2023

    ഇടുക്കി ജില്ലയിലെ അതിമനോഹരമായ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് സഞ്ചാരികൾക്ക് പ്രചോദനമേകുന്ന ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ ക്യാമ്പയിൻ ആണ് 'പൊളിസ്ഥലം ഇടുക്കി'. ഗ്രൂപ്പ് ടൂറുകൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുക ലോഡ്‌ജുകൾ ഹോട്ടലുകൾ കൺവെൻഷൻ ആൻഡ് ക്യാമ്പ് സെന്ററുകൾ എന്നിവ മിതമായ നിരക്കിൽ ക്രമീകരിച്ചു നൽകുക സിനിമാ ചിത്രീകരണത്തിന് വിവിധ ലൊക്കേഷനുകൾ ക്രമീകരിക്കുക അവയ്ക്കാവശ്യമായ നിയമപരമായ അനുമതികൾ വാങ്ങി നൽകുക , സുഗമമായ ചിത്രീകരത്തിനു സാഹചര്യമൊരുക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമാക്കുന്നു. മഹേഷിന്റെ പ്രതികാരം, ജെയിംസ് ആൻഡ് ആലീസ് എബി ഡ്രാമ ഇരുപത്തൊന്നാം നൂറ്റാണ്ട് എവിടെ എ ഫോർ ആപ്പിൾ കഥ പറഞ്ഞ കഥ എന്നീ മലയാള സിനിമകളും കടത്തൽക്കാരൻ കഡാവർ തുടങ്ങിയ തമിഴ് ചിത്രങ്ങളും എന്നിങ്ങനെ നിരവധി സിനിമകൾ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ സഹായത്തോടെ ഇടുക്കിയിൽ ചിത്രീകരിച്ചിട്ടുണ്ട്. .

  • image

    ആശ്രയമാകാം ആശ്വാസമേകാം

    image
    Jan 24, 2023

    നിർധനരായ നിരവധി രോഗികൾക്ക് സാമ്പത്തികമായ സഹായങ്ങൾ നൽകുക , ഭിന്നശേഷിക്കാർക്ക് വീൽചെയർ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു

  • image

    രക്തമേകാം ജീവനേകാം

    image
    Jan 24, 2023

    അവശ്യസമയത്ത് രോഗികൾക്ക് രക്തം നൽകുന്നതിനായി ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ രക്തമേകാം ജീവനേകാം എന്ന പദ്ധതി നടന്നു വരുന്നു. ഇതിലൂടെ ആയിരത്തിലധികം ആളുകൾക്ക് രക്തം നൽകുന്നതിനും ജീവൻ രക്ഷിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

  • image

    അതുല്യ പ്രതിഭകൾക്ക് ആദരവേകാം

    image
    Jan 24, 2023

    കലാ കായിക സാമൂഹിക സാംസ്കാരിക രംഗത്തു നാടിന് സംഭാവനകൾ നല്കിയ ആളുകളെ ആദരിക്കുന്നതിനും മൺമറഞ്ഞുപോയ പ്രതിഭകളുടെ സ്മരണ നിലനിർത്തുന്നതിനും ഈ പദ്ധതിയുടെ കീഴിൽ നിരവധി പ്രോഗ്രാമുകൾ നടത്തി വരുന്നു.

  • image

    ഫോക് റേഡിയോ

    image
    Jan 24, 2023

    പ്രാദേശിക വിവരങ്ങൾ അറിയുന്നതിനും അതി മനോഹരങ്ങളായ സംഗീതം ആസ്വദിക്കുന്നതിനും ഫോക് റേഡിയോയിലൂടെ അവസരമൊരുക്കുന്നു.ദിവസത്തിൻറെ മുക്കാൽ പങ്കും ടെലിവിഷൻ കമ്പ്യൂട്ടർ മൊബൈൽ സ്‌ക്രീനുകൾക്ക് മുന്നിൽ കഴിയുന്ന പുതു തലമുറക്ക് കണ്ണിനു വിശ്രമം നൽകി മനോഹരമായ സംഗീതം ആസ്വദിച്ച് മനസിനെ ശാന്തമാക്കുന്നതിനും അതിലൂടെ ശുഭ നിദ്രയിലേക്ക് നയിക്കുന്നതിനും ഫോക് റേഡിയോയിലൂടെ സാധ്യമാകുന്നു.

  • image

    ഫോക് ആർട്ടിസ്റ്റ് ഫോറം

    image
    Jan 24, 2023

    അഭിനയം ജീവിത മോഹമായി കൊണ്ട് നടക്കുന്ന കഴിവുള്ള ഈ നാട്ടിലെ കലാകാരന്മാർക്ക് സിനിമാ സീരിയൽ മേഖലയിൽ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫോക് ആര്ടിസ്റ്സ് ഫോറം പ്രവർത്തിക്കുന്നു. പ്രാദേശികമായി ചിത്രീകരിക്കുന്ന സിനിമകളിൽ നിരവധി അംഗങ്ങൾക്ക് അവസരമൊരുക്കുന്നതിനും ഫോക് ആര്ടിസ്റ്സ് ഫോറത്തിന് കഴിഞ്ഞിട്ടുണ്ട്.